
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരിവില്പന തടയുന്നതിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുണ്ടക്കയം പൊലീസ് മിന്നൽ പരിശോധന നടത്തി. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നടന്ന പരിശോധനയിൽ അതിഥി തൊഴിലാളികളെ ഉൾപ്പെടെ വിശദമായി പരിശോധിച്ചു. മുണ്ടക്കയം എസ്.എച്ച്.ഒ അനന്തു തമ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ലഹരി മാഫിയയെയും വില്പനക്കാരെയും പിഴുതെറിയാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് എസ്.എച്ച്.ഒ അറിയിച്ചു. സംശയാസ്പദമായ രീതിയിൽ ആളുകളെയോ പ്രവർത്തനങ്ങളെയോ കണ്ടാൽ വിവരമറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |