
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകഅനധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം 'ആവണി 2026' നടന്നു.. പ്രിൻസിപ്പാൾ ഡോ. ആർ.അനിത ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി കൺവീനർ കെ.എസ്.ഇന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ. എൻ.സുമേഷ്, സ്റ്റാഫ് സെക്രട്ടറി ആശിഷ് മാർട്ടിൻ ടോം, അസി.പ്രൊഫസർമാരായ അഞ്ജലി സി.നായർ, ഡോ. മാലിനി മുരളി, ഡോ. കെ.എം.ശ്രീലക്ഷ്മി, ജൂനിയർ സൂപ്രണ്ട് പി.എസ്.ഗീതാകുമാരി, ഹെഡ് അക്കൗണ്ടന്റ് കെ.കെ.ഹരിലാൽ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും, മത്സരങ്ങളും അരങ്ങേറി.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |