SignIn
Kerala Kaumudi Online
Saturday, 24 October 2026 5.30 AM IST

കൊല്ലം പോർട്ടിന്റെ വികസനം: അധി​കം വൈകി​ല്ല മാസ്റ്റർ പ്ളാൻ

വി​ഴി​ഞ്ഞത്തി​നു സമാനമായ മാസ്റ്റർ പ്ളാൻ

കൊല്ലം: കൊല്ലം പോർട്ടിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള മാരിടൈം ബോർഡി​നു വേണ്ടി​ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതി​ന് ഏജൻസിയെ തിരഞ്ഞെടുക്കാൻ രണ്ട് മാസത്തിനകം താത്പര്യപത്രം ക്ഷണിക്കും.

വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാദ്ധ്യതകൾ കൂടി​ കൊല്ലത്തി​ന് പ്രയോജനപ്പെടുത്താൻ കഴി​യും വി​ധമുള്ള മാസ്റ്റർ പ്ലാനാകും തയ്യാറാക്കുക. കഴിഞ്ഞമാസം മന്ത്രി ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ തുറമുഖ വകുപ്പ് സെക്രട്ടറി, കേരളമാരിടൈം ബോർഡ് സി.ഇ.ഒ, നാറ്റ്പാക്, കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എന്നി​വി​ടങ്ങളി​ലെ ഉദ്യോഗസ്ഥർ പങ്കെടുത്ത് കൊല്ലം പോർട്ട് വികസനവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ ഉയർന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മാസ്റ്റർ തയ്യാറാക്കാനുള്ള തീരുമാനം ഉണ്ടായത്.

നിലവിൽ കപ്പലുകൾ കൊല്ലം പോർട്ടിൽ എത്താതി​രി​ക്കുന്നതിന്റെ കാരണം പഠിക്കും. ക്രൂയിസ് സർവീസ്, കൊല്ലം പോർട്ടിൽ നിന്നും തിരിച്ചും കണ്ടെയ്നർ ലോറികളുടെ യാത്ര സുഗമമാക്കാൻ റോഡുകളുടെ വികസനം, ടൂറിസം, ചരക്ക് നീക്ക സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പോർട്ടിനെ ജലപാതയുമായി ബന്ധിപ്പിക്കൽ, ആഴം കൂട്ടൽ, കപ്പലുകൾ അടുപ്പിക്കുന്ന വാർഫുകളുടെ നീളവും വീതിയും കൂട്ടൽ എന്നിവയുടെ സാദ്ധ്യതയും പരിശോധിക്കും.

പ്രധാന ലക്ഷ്യം

 തോട്ടണ്ടി ഇറക്കുമതിയുടെ കേന്ദ്രമാക്കുക
 വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി ലോജിസ്റ്റിക്സ് പാർക്ക്
 വിഴിഞ്ഞത്തേക്കും തിരിച്ചും കോസ്റ്റൽ ഷിപ്പിംഗ് സർവീസ്

നീണ്ടകരയിൽ ഫ്ലോട്ടിംഗ് ഡ‌്രൈ ഡോക്ക്

ചെറിയ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താവുന്ന ഫ്ലോട്ടിംഗ് ഡ്രൈ ‌ഡോക്ക് നീണ്ടകരയിൽ ആരംഭിക്കാനും ആലോചനയുണ്ട്. തീരത്ത് നിന്ന് നിശ്ചിത ദൂരത്തിൽ കടലിൽ മുങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണി കേന്ദ്രമാണ് ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്. ഇതിനുള്ളിൽ കയറ്റിയാകും യാനങ്ങളുടെ അറ്റകുറ്റപ്പണി. ഡോക്കിനുള്ളിലേക്ക് ജലം കയറ്റാനും ഒഴുക്കിക്കളയാനും സൗകര്യമുണ്ടാകും. നേരത്തെ കേരള മാരിടൈം ബോർഡ് കൊല്ലം പോർട്ടിൽ ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കാൻ താത്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.

കൊല്ലം പോർട്ടിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉപഗ്രഹ തുറമുഖമാക്കുകയാണ് ലക്ഷ്യം. ഇത് മുന്നി​ൽക്കണ്ടാണ് കൊല്ലം പോർട്ട് വികസനത്തിനുള്ള പഠനം നടത്തുന്നത്

കേരള മാരിടൈം ബോർഡ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL