കൊല്ലം: എൻ.സി.പി (എസ്), കോൺഗ്രസ് (എസ്) പാർട്ടികൾ ചേർന്ന് സി.എസ്.പി (കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി) എന്ന പുതിയ പേര് സ്വീകരിച്ചുകൊണ്ട് ഒറ്റ പാർട്ടിയായി പ്രവർത്തിക്കാൻ തീരുമാനിച്ചതായും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രണ്ട് പാർട്ടികളും സംയുക്തമായി നടത്തുന്ന റാലിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും എൻ.സി.പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പ്രദീപ്കുമാർ പറഞ്ഞു.
ഇന്ന് വൈകിട്ട് 3 30ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ പുതിയ പാർട്ടിയുടെ പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തോമസ് കെ.തോമസ് അദ്ധ്യക്ഷത വഹിക്കും. എ.കെ. ശശീന്ദ്രൻ ലയന പ്രഖ്യാപനവും പാർട്ടിയുടെ നയ പ്രഖ്യാപന പ്രസംഗവും നടത്തുമെന്നും എസ് പ്രദീപ്കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |