കൊല്ലം: ഡോ. എൽ. വിനയകുമാർ രചിച്ച ശ്രീനാരായണ ഗുരുവും ആധുനിക കേരള സൃഷ്ടിയും, ശ്രീനാരായണ ഗുരു: ഹിസ് വിഷൻ ആൻഡ് മിഷൻ എന്നീ ഗ്രന്ഥങ്ങളെ കുറിച്ചും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി അദ്ദേഹം തയ്യാറാക്കിയ വാല്യൂസ്, ലൈഫ് സ്കിൽസ് ആൻഡ് ആറ്റിറ്റ്യൂഡ്സ് എന്നീ പുസ്തകങ്ങളെക്കുറിച്ചുള്ള അപഗ്രഥനവും പ്രതികരണവും ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ കുമാരനാശാൻ ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ എൻ. എം. പിയേഴ്സൺ ഗുരുവിലേക്ക് ഒരു അന്വേഷണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും, എം.എൽ. അനിധരൻ, പ്രൊഫ. കെ. ശശികുമാർ, ഡോ. സി.എൻ. സോമരാജൻ, യു.ടി. പ്രേംനാഥ്, അഡ്വ. എം. ബിജുകുമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |