കൊല്ലം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറിയും കൊല്ലം ബ്ലോക്ക് കോൺഗ്രസ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗവുമായ ആശ്രാമം സജീവ് കോൺഗ്രസ് വിട്ട് ആർ.എസ്.പിയിൽ അംഗത്വമെടുത്തു.
കേരള പ്രദേശ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്, കൊല്ലം ഹാർട്ട് ബീറ്റ്സ് മ്യൂസിക് ബാൻഡ് ഉടമ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. കോൺഗ്രസിൽ നേരിടേണ്ടിവന്ന വിവേചനമാണ് പാർട്ടി വിടാൻ കാരണമെന്ന് ആശ്രാമം സജീവ് പറഞ്ഞു. ആർ.എസ്.പി ദേശീയ കമ്മിറ്റി അംഗം എ.എ. അസീസ് പാർട്ടി പതാക നൽകി സ്വാഗതം ചെയ്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, കൊല്ലം മണ്ഡലം സെക്രട്ടറി ആർ. സുനിൽ, ടി.കെ. സുൽഫി, ആർ. അജിത് കുമാർ, കൈപ്പുഴ വി. റാം മോഹൻ, എൽ.സി. സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണപിള്ള, കെ.ജി. ഗിരീഷ്, എ.എൻ. സുരേഷ് ബാബു, സദു പള്ളിത്തോട്ടം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |