കൊല്ലം: തിരുവനന്തപുരത്ത് രണ്ട് ദിവസം മുൻപ് യൂത്ത് കോൺഗ്രസുകാർക്ക് നേരേ എസ്.എഫ്.ഐക്കാർ നടത്തിയ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ. ജനീഷ് കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അക്രമം സൃഷ്ടിക്കാനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ സി.പി.എം നേതാക്കൾ പങ്കെടുത്ത് ഗൂഢാലോചന നടന്നിട്ടുണ്ട്. മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും എതിരെ മുദ്രാവാക്യം വിളിച്ച് നടന്നു നീങ്ങിയ യൂത്ത് കോൺഗ്രസുകാർക്ക് നേരെ എസ്.എഫ്.ഐക്കാർ ബിയർ കുപ്പി വലിച്ചെറിഞ്ഞത് നേരത്തെയുള്ള തീരുമാന പ്രകാരമാണ്. സംഘർഷങ്ങൾ സൃഷ്ടിച്ച് തിരിച്ചുവരാനുള്ള സുവർണാവസരം ഒരുക്കാൻ ശ്രമിക്കുകയാണ് സി.പി.എം. തനിക്ക് നേരെ കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായിരുന്ന ആക്രമണശ്രമം ആസൂത്രിതമാണ്. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ ദിനമായിട്ടും പിണറായിയും എം.വി. ഗോവിന്ദനും കണ്ണൂരിലേക്ക് വന്നില്ല.
ഡി.വൈ.എഫ്.ഐക്കാർ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നതിന് പകരം കഴിഞ്ഞ ദിവസം പത്തിടത്ത് തന്റെ ഔദ്യോഗിക വാഹനം അടിച്ചുതകർത്ത് ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. മന്ത്രിവാഹനത്തിന് മുന്നിലുള്ള ദേശീയപതാക വലിച്ചൊടിച്ചു.പിണറായി വിജയന്റെ ആഹ്വാന പ്രകാരമാണ് അക്രമം. മാസപ്പടിക്കേസിൽ നിന്നു ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |