കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച സ്വച്ഛതാ ഹി സേവ 2026 ശുചിത്വ യജ്ഞത്തിന് സമാപനമായി. ക്യാമ്പയിനിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ, ശ്രമദാനം, സ്വച്ഛതാ റാലി, ബോധവത്കരണ പരിപാടികൾ, മാലിന്യത്തിൽ നിന്ന് കലാസൃഷ്ടികൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റെയിൽവേ ജീവനക്കാർ, എൻ.എസ്.എസ് വോളണ്ടിയർമാർ, കരാർ തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അഡീഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻ സഹദേവൻ, സ്റ്റേഷൻ മാനേജർ ജ്യോതി കുമാർ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ വിജു എസ്.പ്രസാദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |