ചാത്തന്നൂർ: ഡെൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം ചാത്തന്നൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി. സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഡി. സുരേഷ്കുമാർ, ചാത്തന്നൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ദിജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. അജയകുമാർ, ആർ. അജിതകുമാരി, എസ്. സുരേഷ്, നൗഫൽ, റോബിൻ ബേബി, ജി.എസ്. സുരേഷ്, അഭിലാഷ്, സജി, ജനപ്രതിനിധികളായ ആഷാറാണി, വിജിൻ, ഗീത, തങ്കമണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |