ക്ലാപ്പന: പു.ക.സ ക്ലാപ്പന വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നമ്മുടെ ഗാന്ധി: ഇന്നലെ, ഇന്ന് സെമിനാർ നടത്തി. പുരോഗമന കലാ സാഹിത്യ സംഘം ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ.ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എഫ്. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ.കെ. ദാസൻ സ്വാഗതം പറഞ്ഞു. പു.ക.സ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.എൻ. വിജയകൃഷ്ണൻ, വി.പി. ജയപ്രകാശ് മേനോൻ, കരുനാഗപ്പള്ളി ഏരിയ ട്രഷറർ അഡ്വ. മുഹമ്മദ് നുഫൈൽ, ഗ്രാമ പഞ്ചായത്ത് അംഗം ഡി. അജി, എസ്. അനന്തൻ പിള്ള, കെ. ബാബു, എസ്. റജിനാൽഡ്, സ്മിത ബാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |