SignIn
Kerala Kaumudi Online
Sunday, 20 September 2026 7.03 PM IST

ബി.എം.സി.ഇയിൽ ദേശീയതല ഹാക്കത്തോൺ ‘യുക്തി 2026’ ഉദ്ഘാടനം

kunnathoor-
ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എൻജിനീയറിംഗിൽ (ബി.എം.സി.ഇ) ആരംഭിച്ച ദേശീയതല ഹാക്കത്തോൺ ‘യുക്തി 2026’ കോളേജ് പ്രൊഫസറും ഡീനുമായ ഡോ.വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്യുന്നു

​കുന്നത്തൂർ: ബസേലിയോസ് മാത്യൂസ് II കോളേജ് ഓഫ് എൻജിനീയറിംഗിൽ (ബി.എം.സി.ഇ) സംഘടിപ്പിച്ച ദേശീയതല ഹാക്കത്തോൺ ‘യുക്തി 2026’ ഡോ. വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജിലെ സ്റ്റീഫൻ ഫ്ലെമിംഗ്സ് ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എൽ.പത്മ സുരേഷ് അദ്ധ്യക്ഷനായി. കോളേജ് ഡയറക്ടർ റവ. ഫാ. തോമസ് വർഗീസ് അനുഗ്രഹ പ്രഭാഷണവും, ഡിജിറ്റൽ വർക്കർ സർവീസസ് ജനറൽ മാനേജർ ബിനോയ് ചന്ദ്രബാബു മുഖ്യാതിഥിയായി പങ്കെടുത്തു. പിന്നാക്കിൾ സ്മാർട്ട് ടെക്നോളജീസ് ഡിവിഷണൽ മാനേജർ ലൈജു ഐസക് പ്രത്യേക പ്രഭാഷണം നടത്തി. പ്രൊഫ. പ്രിൻസ് വർഗീസ്, റവ. ഫാ. ഡോ. കോശി വൈദ്യൻ കെ. എം., റവ. ഫാ. അബ്രഹാം എം. വർഗീസ്, പ്രൊഫ. ഫെർണാണ്ടസ് പ്രിയ നെപ്പോളിയൻ എന്നിവർ ആശംസകൾ നേർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം പ്രൊഫ.ഡോ.എം. എസ്. ഗൗരി സ്വാഗതവും സി.എസ്.ഇ. വിഭാഗം മേധാവി പ്രൊഫ. ജിമി ജോയ് നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻജിനീയറിംഗ് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യുക്തി 2026, യുവതലമുറയിൽ നവീകരണ ചിന്തയും ടീംവർക്കും സാങ്കേതിക പ്രശ്നപരിഹാര ശേഷിയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. അവാസ് ഗ്രൂപ്പ് , ക്ലൗഡ്പാഡ് , പിന്നാക്കിൾ സ്മാർട്ട് ടെക്നോളജീസ് എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL