കരുനാഗപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ വിവിധ പുരസ്കാരങ്ങളുടെ വിതരണം ലാലാജി സ്മാരക ഗ്രന്ഥശാല ഹാളിൽ നടന്നു. പരിപാടി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വിജയകുമാർ ആമുഖപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ് കുമാർ, പ്രൊഫ.പി. കൃഷ്ണൻകുട്ടി, റിഫാ റിയാസ്, വി.പി.ജയപ്രകാശ് മേനോൻ,ആർ.കെ. ദീപ, പോച്ചയിൽ നാസർ, പി.കെ.ഗോപാലകൃഷ്ണൻ , സുരേഷ് വെട്ടുകാട്ട്, എ.സജീവ് തുടങ്ങിയവർ പങ്കെടുത്തു. മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തിരഞ്ഞെടുക്കപ്പെട്ട ആർ.രവീന്ദ്രൻ പിള്ള,ലൈബ്രേറിയൻ വിജയലക്ഷ്മി സുജേഷ്,ഇൻസ്പയറിംഗ് കിഡ് അവാർഡ് നേടിയ എസ്.ഐശ്വര്യ ലക്ഷ്മി, പോച്ചയിൽ നാസർ എന്നിവരെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |