SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.07 PM IST

ഏരൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

​അഞ്ചൽ: ഭാര്യവീട്ടിൽ നടത്തി​യ അതിക്രമം തടയാനെത്തി​യ പൊലീസുകാരെ ആക്രമി​ച്ച കേസി​ലെ പ്രതി​ പി​ടി​യി​ൽ. മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബിയാണ് (31) പിടിയിലായത്. പൊലീസുകാരെ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തി​രുന്നു.

​തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിപിൻ ബേബി ഭാര്യവീട് അടിച്ചുതകർക്കാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് അഞ്ചൽ എസ്.ഐ. പൗലോസും ഏരൂർ സ്റ്റേഷനിലെ ഹോം ഗാർഡ് തുളസീധരനും സ്ഥലത്തെത്തി. ​റോഡിൽ പരാക്രമം കാട്ടി​യ പ്രതിയെ പൊലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിറ്റേദിവസം രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ ഇയാൾ വീണ്ടും വീട്ടി​ലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. ഇത് തടയുന്നതി​നി​ടെയാണ് പൊലീസുകാരെ മർദ്ദി​ച്ചത്. ​തുടർന്ന് അഞ്ചൽ, ഏരൂർ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തി​യാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL