കൊല്ലം: പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ജനം പനിയിൽ പകച്ചുനിൽക്കുന്ന അവസ്ഥയാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിക്കുകയാണ്. കൊതുകു പെരുകുന്നത് ഒഴിവാക്കാൻ ശക്തമായ നടപടി വേണം. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മോണിറ്ററിംഗ് സെൽ ആരംഭിക്കണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാസാമഗ്രികളും ഉറപ്പുവരുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.ജെ. ഡിക്രൂസ്, ജനറൽ സെക്രട്ടറി എൽ. ബാബു എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |