
ചാത്തന്നൂർ: പിക്ക് അപ്പ് വാൻ മറിഞ്ഞ് അഞ്ചു സ്കൂൾ കുട്ടികൾക്ക് പരിക്ക്. പാരലൽ കോളേജിലെ ഓണപരിപാടിയുടെ ഭാഗമായുള്ള ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീടുകളിലേക്ക് പോയ വിദ്യാർത്ഥികൾ കയറിയ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഉളിയനാട് സ്വദേശികളായ വിഘ്നേഷ് (17), പ്രണവ് (20), അതിൽ ജോസഫ് (18), വിശാഖ് (17), ഗൗതംകൃഷ്ണ (17)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റവരെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |