
കൊല്ലം: റിയൽ എസ്റ്റേറ്റ് മേഖലയിൽ പണിയെടുക്കുന്ന ഏജന്റുമാർക്ക് നിയമ പരിരക്ഷ നൽകണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളാ റിയൽ എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന ഐ.എൻ.ടി.യു.സി നേതാവ് എസ്.നാസറുദീനെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് അയത്തിൽ നിസാം അദ്ധ്യക്ഷനായി. ഡോ. പി.കെ.വേണു, പി.ജനാർദ്ദനൻ, ബി ശങ്കരനാരായണ പിള്ള എസ്.നാസറുദീൻ, കെ.ജി.രാജേഷ്, എം.നൗഷാദ്, എസ്.സലാഹുദീൻ, കൊട്ടിയം ഗോപൻ, അഡ്വ. ഉളിയക്കോവിൽ സന്തോഷ്, ഗ്രേസി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |