
കൊല്ലം: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കാപ്പെക്സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്പമെന്റ് കോർപ്പറേഷൻ ഫാക്ടറികളിൽ നിന്ന് വിരമിച്ച 854 തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്സ് പെരുമ്പുഴ ഫാക്ടറിയിൽ നടന്ന ചടങ്ങ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. സാംസ്കാരിക, മന്ത്രി പി.സി.വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് അംഗം വിനിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ, രാജേശ്വരി അമ്മ, മിനി, എ.എ.അസീസ്, അഡ്വ.ശൂരനാട് ശ്രീകുമാർ, തുളസീധരക്കുറുപ്പ്, ജി.ബാബു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |