SignIn
Kerala Kaumudi Online
Monday, 24 August 2026 4.13 AM IST

സി.ഐ.ടി.യു ധർണ

citu

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സഹകരണ ജീവനക്കാർ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ക്ഷേമപെൻഷൻ സഹകരണ ബാങ്കുവഴിയുള്ള വിതരണം പിൻവലിക്കാനുള്ള സർക്കാർ തീരുമാനം തിരുത്തുക, ജീവനക്കാരുടെ ലീവ് സറണ്ടർ അനുവദിക്കുക, പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എസ്.ഹരിലാൽ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി.ശൈലജകുമാരി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.എൻ.അനിൽകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം.എസ്‌.ശ്രീകുമാർ, പി.ഷിബു, സംസ്ഥാന കമ്മിറ്റി അംഗം ആർ.വർഷ, ഏരിയ സെക്രട്ടറി ബിനുദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL