
കൊല്ലം: വിവേകാനന്ദ സാംസ്‌കാരിക വേദിയുടെ 21-ാമത് വിവേകാനന്ദ പുരസ്കാരം ശബരിഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനായ ഡോ. വി.ജെ.ജയകുമാറിന്. സാഹിത്യ, ആരോഗ്യ, ശാസ്ത്ര മേഖലകളിൽ വ്യക്തിമുദ്ര പിതിപ്പിച്ച വ്യക്തിയാണ് ഡോ. വി.കെ.ജയകുമാർ. ക്ഷേത്രകലാരത്ന പുരസ്ക്‌കാരം മുഖത്തല നീലിമന ഇല്ലത്ത് വൈകുണ്ഠം ജി.എൽ.വിഷ്ണുനമ്പൂതിരിക്ക് നൽകും. മികച്ച വിദ്യാലയ പുരസ്ക്‌കാരവും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെയും മികച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. ആഗസ്റ്റ് രണ്ടാം വാരം കൊല്ലം പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് വേദി പ്രസിഡന്റ് ശശി തറയിൽ, കുളത്തൂർ രവി, വെങ്കിട്ടരമണൻ പോറ്റി, ഡോ.ചേരൂർ രാധാകൃഷ്ണൻ, കോയ്ക്കൽ ഉണ്ണി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |