SignIn
Kerala Kaumudi Online
Saturday, 24 October 2026 5.30 AM IST

തേനീച്ച കൃഷി പരിശീലനം

j
തേനീച്ച കൃഷി പരിശീലനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്യുന്നു

പാണത്തൂർ: കള്ളാർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ആത്മ കാസർകോടും സംയുക്തമായി തേനീച്ച കൃഷി പരിശീലനം സംഘടിപ്പിച്ചു. കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഗീത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എൽ റോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീവിദ്യ, വാർഡ് മെമ്പർമാരായ പി.എ വാസു, ലീല മോഹനൻ, മിനി ഫിലിപ്പ്, എം.എം സാബു, സി. രേഖ, ലിറ്റി ജോസ്, ബിന്ദു ഗംഗാധരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കെ.എം ഹനീന സ്വാഗതവും ആത്മ ബി.ടി.എം. അലീന ഏലിയാസ് നന്ദിയും പറഞ്ഞു. നാഷണൽ ബീ ബോർഡ് മെമ്പർ ചാർളി മാത്യു ക്ലാസ് കൈകാര്യം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL