
പയ്യന്നൂർ: പയ്യന്നൂരിൽ എട്ട് ലക്ഷം രൂപ വിലമതിക്കുന്ന റെയിൽവേ കോപ്പർ കേബിൾ മോഷണം പോയതായി പരാതി. കണ്ടങ്കാളി റെയിൽവെ ഗേറ്റിന് സമീപത്തു നിന്നാണ് 1940 മീറ്റർ കേബിളുകൾ കാണാതായത്.
ഈ മാസം ഏഴിനും എട്ടിനുമിടയിലാണ് മോഷണം നടന്നത്.
റെയിൽവേയിൽ സിഗ്നൽ കേബിൾ സ്ഥാപിക്കുന്ന കമ്പനിയുടെ ഉപകരാർ ഏറ്റെടുത്ത ഇൻഫ്രാടെൽ കമ്പനിയുടെ പ്രതിനിധി കോഴിക്കോട് കൊയിലാണ്ടിയിലെ ചെറിയ കണ്ടോത്ത് വീട്ടിൽ സി.കെ.ഹരിചന്ദ്രൻ ഇതു സംബന്ധിച്ച് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.. സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നതിനായി പ്രദേശത്ത് സൂക്ഷിച്ചതായിരുന്നു കേബിളുകൾ. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |