
കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് 8,9,11 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ജില്ലാതല റെഡ് റിബൺ എയ്ഡ്‌സ് ബോധവത്ക്കരണ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ മിഷേൽ സൂസൻ, ശ്രീനന്ദ് എസ്.നായർ എന്നിവർ ഒന്നാം സ്ഥാനവും കെ.അശ്വിൻരാജ്, തീർത്ഥ പ്രശാന്ത് എന്നിവർ രണ്ടാം സ്ഥാനവും സി ശ്രീദേവി, എൻ.വൈഷ്ണവി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. ഒന്നാം സ്ഥാനം ലഭിച്ച ടീം അടുത്ത മാസം നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.ഡോ.ആരതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.പി. ഹസീബ് സ്വാഗതവും ജില്ലാ ഡി.ആർ.ടി.ബി, ടി.ബി-എച്ച്.വി കോർഡിനേറ്റർ ടി.ആർ.അഭിജിത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |