SignIn
Kerala Kaumudi Online
Sunday, 20 September 2026 7.03 PM IST

തൊടുപുഴയിൽ 15 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു  5 സ്ഥാപനങ്ങൾക്ക് നോട്ടീസ്

raid
തൊടുപുഴയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ നിന്ന്

തൊടുപുഴ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ തൊടുപുഴ നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 15 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. ശുചിത്വ വീഴ്ചകളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാംസ വ്യാപാരശാലകൾ, ബേക്കറി, പലചരക്ക്, പച്ചക്കറി കടകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ശുചിത്വം, മാലിന്യ സംസ്‌കരണം, ലൈസൻസ്, ഹെൽത്ത് കാർഡ്, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിതരണവും വിൽപ്പനയും എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സജു കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, സൗമ്യ നാഥ്, പി.വി. ദീപ, ഡിൻസി മോൾ, ആതിര മധു എന്നിവർ പങ്കെടുത്തു.

വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL