SignIn
Kerala Kaumudi Online
Sunday, 20 September 2026 7.03 PM IST

സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂളിൽ 'കുട്ടീസ് എഫ്.എം'

തൊടുപുഴ: കുട്ടികളുടെ സർഗാത്മക കഴിവുകൾക്കും ആശയവിനിമയ ശേഷിക്കും വേദിയൊരുക്കി സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂളിൽ സ്‌കൂൾ റേഡിയോ പ്രവർത്തനമാരംഭിച്ചു. 'കുട്ടീസ് എഫ്.എം- വോയ്സ് ഓഫ് സെബാസ്റ്റ്യൻസ് " എന്ന പേരിൽ ആരംഭിച്ച റേഡിയോയുടെ ഉദ്ഘാടനം സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥി ഡോ. ദേവി നന്ദന നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഷിന്റോ ജോർജിന്റെ സാന്നിധ്യത്തിൽ തീം സോങ് പ്ലേ ചെയ്തുകൊണ്ടാണ് റേഡിയോയുടെ ഔദ്യോഗിക തുടക്കം കുറിച്ചത്. കുട്ടികളുടെ ആകർഷകമായ അവതരണങ്ങളും വൈവിധ്യമാർന്ന സംഗീതപരിപാടികളോടെയുമാണ് റേഡിയോ പ്രക്ഷേപണം തുടങ്ങിയത്. ചടങ്ങിന് മാറ്റുകൂട്ടി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഡെന്നീസ് കീബോർഡിൽ തീർത്ത മനോഹരമായ സംഗീതവിരുന്ന് സഹപാഠികളുടെയും അദ്ധ്യാപകരുടെയും പ്രത്യേക ശ്രദ്ധയും കൈയടിയും നേടി. കുട്ടികളുടെ ഒളിച്ചിരിക്കുന്ന കഴിവുകൾ കണ്ടെത്താനും അവ പരിപോഷിപ്പിച്ച് ആത്മവിശ്വാസത്തോടെ വേദിയിലെത്തിക്കാനും സഹായിക്കുന്നതാണ് 'കുട്ടീസ് എഫ്.എം".

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL