അടിമാലി: വീടുകളിലെ അമിത വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായി മാതൃകാപരമായ പദ്ധതിയുമായി അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റ്. ഊർജ സംരക്ഷണ കാമ്പയിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ എൻ.എസ്.എസ് വളണ്ടിയർമാർ സൗജന്യമായി എൽ.ഇ.ഡി ട്യൂബ്‌ലൈറ്റുകൾ വിതരണം ചെയ്ത് ബോധവത്കരണം നടത്തി. ഉയർന്ന വാട്ട്സുള്ള പഴയ ഫിലമെന്റ് ബൾബുകൾക്ക് പകരം കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ നൽകുന്ന പ്രയോജനങ്ങൾ, നിത്യജീവിതത്തിൽ വൈദ്യുതി പാഴാക്കാതിരിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ വീടുകളിലെത്തി വിശദീകരിച്ചു. തുടർന്നാണ് സൗജന്യ എൽ.ഇ.ഡി ട്യൂബ്‌ലൈറ്റുകൾ കൈമാറിയത്. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. അജയ്, അദ്ധ്യാപകൻ പി.സി. അജിമോൻ, വളണ്ടിയർ ലീഡർമാരായ നഫ്ന നവാസ്, ആദിത്യൻ ബി. നായർ, ഗോഡ്ലി ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |