രാജാക്കാട്: ഗുരുദേവന്റെ 99-ാം മഹാ സമാധി നാളെ എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ മുഴുവൻ ശാഖകളിലും ഭക്തിനിർഭരമായ പ്രാർത്ഥനാ പ്രഭാഷണങ്ങളോടെ നിർവഹിക്കും. രാവിലെ മുതൽ ശാഖാ ആസ്ഥാനങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഭക്ത ജനങ്ങൾ പ്രാർത്ഥനകളും ഗുരുദേവ കൃതികളുടെ ആലാപനവുമായി ഉപവാസമനുഷ്ടിക്കും. യുണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശൻ എന്നിവർ സമാധി പ്രാർത്ഥനാ ഉപവാസത്തിൽ പങ്കെടുത്ത് പ്രഭാഷണങ്ങൾ നടത്തും. ഗുരുദേവ പ്രഭാഷകരായ സ്വാമിനി ശബരി ചിന്മയി, സൗമ്യാ അനിരുദ്ധൻ എന്നിവർ വിവിധ ശാഖകളിൽ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. സൈബർ സേന കേന്ദ്ര സമതി കൺവീനറും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ. രാജേഷ്, എൻ.ആർ. വിജയകുമാർ, വി.എൻ. സലിം മാസ്റ്റർ, സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർപേഴ്സൺ സജിനി സാബു, ജോയിന്റ് കൺവീനർ ജോബി വാഴാട്ട്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിഷ്ണു ശേഖർ, സെക്രട്ടറി കെ.ആർ. സനീൽ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീതാ സുഭാഷ്, സൈബർ സേന വൈസ് ചെയർപേഴ്സൺ സുമ സുരേഷ് എന്നിവർ എല്ലാ ശാഖകളിലും ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കും. ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ കുടുംബ യൂണീറ്റ് നേതാക്കൾ എന്നിവർ ശാഖാതല പ്രാർത്ഥനാ ഉപവാസത്തിന് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |