SignIn
Kerala Kaumudi Online
Sunday, 20 September 2026 6.59 PM IST

നെടുങ്കണ്ടം യൂണിയനിൽ ഒരുക്കങ്ങൾ പൂർത്തിയായി

നെടുങ്കണ്ടം: ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണത്തിന് എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയനിലും ശാഖകളിലും ഗുരുദേവക്ഷേത്രങ്ങളിലും ഗുരു മന്ദിരങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. യൂണിയൻ ആസ്ഥാനത്ത് മഹാസമാധി ദിനത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയായ സഹ്യാദ്രിനാഥന്റെ മുമ്പിൽ രാവിലെ എട്ടിന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് തിരിതെളിയിച്ച് മഹാസാമധി ആചരണത്തിന് തുടക്കം കുറിക്കും. പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം തുടങ്ങിയ കാര്യങ്ങൾ യൂണിയൻ ആസ്ഥാനത്ത് നടത്തും. എല്ലാ ശാഖകളിലും കൃത്യം എട്ടിന് തന്നെ സമൂഹപ്രാർത്ഥനയും ഉപവാസവും ഭക്തിനിർഭരമായ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവും നടത്തും. വൈകിട്ട് 3.18ന് ശാന്തി യാത്രയും തുടർന്ന് സമാധി പൂജയും സമാധി ഗീതവും പ്രസാദവിതരണവും അന്നദാനവും നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL