
കൊച്ചി: റെസിഡന്റ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ ഗാന്ധി പ്രതിമയിൽ സംസ്ഥാന സെക്രട്ടറി കുരുവിള മാത്യൂസിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജി.കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം നഗരസഭ കൗൺസിലർ പി.കെ.വി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡേവിഡ് പറമ്പിത്തറ, ഏലൂർ ഗോപിനാഥ്, കടവുങ്കൽ രാധാകൃഷ്ണൻ, കെ.കെ. വാമലോചനൻ, എൻ.ടി. പ്രതാപൻ, ജോൺ തോമസ്, ഡി.പി. രാജീവ്, സലാം പല്ലേപ്പടി, സൈനബ പൊന്നാരിമംഗലം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |