
കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദി സൗണ്ട് ഒഫ് മ്യൂസിക് വർക്ക്ഷോപ്പ് ആരംഭിച്ചു. സജ്ന സുധീർ ക്യൂറേറ്റ് ചെയ്യുന്ന വർക്ക്ഷോപ്പിൽ പിന്നണി ഗായിക ഭദ്ര രാജിൻ, സംഗീത സംവിധായകൻ ബെർണി എന്നിവർ ആദ്യ ദിവസത്തെ സെഷനുകൾ നയിച്ചു. വരും ദിവസങ്ങളിൽ സജ്ന സുധീർ, ഡോ. ധനലക്ഷ്മി, ഹരിശങ്കർ വി, ഡോ. രശ്മി എം നായർ, ഡോ. സാനിയ മറിയം, ഡോ. വിഷ്ണു വിനയകുമാർ, കൃപ കെ. കെ എന്നിവർ വിവിധ സെഷനുകൾ നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |