
കൊച്ചി: വൈറ്റില ജംഗ്ഷനിൽ കാനകൾക്ക് മുകളിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജെ. അശോകന്റെ നേതൃത്വത്തിൽ ഉപവാസസമരം നടത്തി. സംസ്ഥാന സമിതി അംഗം കെ. എസ്. വിജയൻ സമരം ഉദാഘ്ടനം ചെയ്തു. സംഘടനാ ജനറൽസെക്രട്ടറി സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജെ. അശോകൻ, എം.എസ്. ദിലീപ് കുമാർ, മഹിളാസേന മണ്ഡലം പ്രസിഡന്റ് ദീപാ വിജയൻ, അഡ്വ. കിഷോർ കുമാർ, അഡ്വ. ദിനൂപ്, എം.കെ. ബിജു, ടി.വി. രഘുവരൻ, വിവേക് വൈറ്റില, പ്രദീപ് പാടിവട്ടം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |