
തോപ്പുംപടി: കെസിയ ഹോബ്സ് സെന്ററും പള്ളിനട റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹൗസ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച രണ്ടു വീടുകളുടെ താക്കോലുകൾ കൈമാറി. അരൂരും വടുതലയിലുമായി പൂർത്തീകരിച്ചിരിക്കുന്ന വീടുകളുടെ മുഴുവൻ നിർമ്മാണ വസ്തുക്കളും നൽകി സഹായിച്ചത് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ ആണെന്ന് ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.വി.സുധീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ഗേളി റോബർട്ട്, ഡി. ജി സുരേഷ് , തങ്കമണി വർഗീസ്, കെ.കെ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |