
ആലുവ: കോഴിക്കോട് നടന്ന സംസ്ഥാന പൊലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ എറണാകുളം റൂറൽ ജില്ലയ്ക്ക് നാല് സ്വർണം. 80 കിലോ വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ എ.എൻ സനീഷ്, 70 കിലോ വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു മോഹനൻ, 75 കിലോ വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ നിതിൻ ആന്റണി, 60 കിലോ വിഭാഗത്തിൽ കോടനാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. വൈശാഖ് എന്നിവരാണ് മെഡൽ നേടിയത്. മെഡൽ ജേതാക്കളെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |