
കൊച്ചി: ഫേസ് ഫൗണ്ടേഷൻ രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന 200 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള (സ്വാക്ക്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.സിയാവുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഫേസ് ഫൗണ്ടേഷനിൽ നടന്ന ഓണാഘോഷം സ്വാക്ക് സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ട ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി പ്രൊഫ.മോനമ്മ കോക്കാട്ട്, പ്രസിഡന്റ് ടി.ആർ.ദേവൻ, കുരുവിള മാത്യൂസ്, സ്വാക്ക് ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ്, കെ.പി ശിവദാസ്, സഹൽ ഇടപ്പള്ളി. എം.ജി.ശ്രീജിത്ത്, കുമ്പളം രവി, ഡിവിഷൻ കൗൺസിലർ നിർമ്മല, കെ.വി.സാബു, ആർ.ഗിരീഷ്, രാജേന്ദ്രപ്രസാദ്, ടി.ജെ.വിനോദ് എം.എൽ.എ, സിനിമാതാരം അഞ്ജന കുറുപ്പ്, പ്രദീപ് പള്ളുരുത്തി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |