SignIn
Kerala Kaumudi Online
Friday, 28 August 2026 4.58 AM IST

മൂവാറ്റുപുഴയിൽ ഹെലി ടൂറിസത്തിന് തുടക്കം

f

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാദ്ധ്യതകൾ തുറന്ന് മൂവാറ്റുപുഴയിൽ ഹെലികോപ്റ്റർ ടൂറിസത്തിന് തുടക്കമായി. നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ഹെലികോപ്റ്റർ യാത്രയ്ക്ക് അവസരമൊരുക്കിയത്. ഹെലികോപ്റ്റർ ടൂറിസം പദ്ധതിയുടെ ഫ്ലാഗ് ഓഫ്‌ മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി അദ്ധ്യക്ഷയായി. ഡീൻ കുര്യക്കോസ് എം.പി മുഖ്യാതിഥിയായി. ഓണാഘോഷത്തോടൊപ്പം മൂവാറ്റുപുഴയുടെ വിനോദസഞ്ചാര സാദ്ധ്യതകൾ കൂടി പരിചയപ്പെടുത്തുന്നതിനുള്ള ശ്രമം കൂടിയാണ് ഹെലികോപ്റ്റർ ടൂറിസത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL