
കൊച്ചി: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് സെബിയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ) നിക്ഷേപക ബോധവത്കരണം സംഘടിപ്പിച്ചു. പ്രത്യേക പവിലിയൻ ആലപ്പുഴ ജില്ലാ കലക്ടർ ഷാജി വി. നായർ, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, ആലപ്പുഴ ഡി.പി.സി എസ്.പി. വിഷ്ണു പ്രതീപ് ടി.കെ. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സെബി ജനറൽ മാനേജർ എം. ശ്രീകാന്ത്, എൻ.എസ്.ഇ സീനിയർ വൈസ് പ്രസിഡന്റ് അവിഷ്കാർ നായക് എന്നിവരും പങ്കെടുത്തു. നിക്ഷേപം, വിപണിയറിവ്, അച്ചടക്കം, ക്ഷമ, കൃത്യമായ തീരുമാനമെടുക്കൽ എന്നീ സന്ദേശമാണ് നൽകിയത്. ജനകീയവും സാംസ്കാരികവുമായ വേദികളിലൂടെ സാമ്പത്തിക സാക്ഷരതയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |