
കൊച്ചി: ധ്യേയമിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അറുപത് വയസിന് മുകളിലുള്ള അമ്മമാരെ ആദരിക്കുന്ന 'അമ്മമാരുടെ പൊന്നോണം – നല്ലോണം' സ്നേഹാദരവ് പരിപാടി കടവന്ത്ര എൻ.എസ്.എസ്. ഹാളിൽ സംഘടിപ്പിച്ചു. ലേക്ക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൽട്ടന്റ് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർപേഴ്സൺ അഡ്വ. ടി.പി. സിന്ധുമോൾ അദ്ധ്യക്ഷയായി. മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ഹരിജൻ സർവീസ് സൊസൈറ്റി സെക്രട്ടറി രാജേഷ് ഭാസ്കരൻ, പാരിഷ് കൗൺസിൽ അംഗം ബെന്നി വി. ഫ്രാൻസിസ്, മധു ഇടനാട്ട്, ദിനേശ് ബാബു, അനിൽകുമാർ എൻ. പി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |