SignIn
Kerala Kaumudi Online
Monday, 24 August 2026 4.25 AM IST

വിദ്യാഭ്യാസ അവാർഡ് വിതരണം

hybi
അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം നിഖില വിമലിനെ ഹൈബി ഈഡൻ എം.പി വേദിയിലേക്ക് ആനയിക്കുന്നു

കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഹൈബി ഈഡൻ എം.പി, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഏർപ്പെടുത്തിയ എം.പി അവാർഡ് 2026 വിതരണം സിനിമാതാരം നിഖില വിമൽ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനായി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 1545 വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL