SignIn
Kerala Kaumudi Online
Monday, 24 August 2026 3.53 AM IST

കേസരി കോളേജിന് 13.48 കോടി

college

പറവൂർ: പറവൂർ കേസരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 13.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാന ബഡ്ജറ്റിൽ കെട്ടിടം നിർമ്മിക്കാൻ 4 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. എന്നാൽ പുതിയ രണ്ട് കോഴ്സുകൾ കൂടി അനുവദിച്ചതോടെയാണ് കോളേജിന് ആവശ്യമായ മുഴുവൻ കെട്ടിവും നിർമ്മിക്കാൻ കൂടുതൽ തുക അനുവദിച്ചത്. കോളേജിന് ആദ്യം അനുവദിച്ച 4 കോടി രൂപ പറവൂരിലെ ഒരു പ്രധാന പദ്ധതിക്ക് മാറ്റി വിനിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL