
തൃപ്പൂണിത്തുറ: ഓണത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഒരുക്കുന്ന കർഷകച്ചന്ത എം.എൽ.എ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ ചാൾസ് ഡി കോസ്റ്റയ്ക്ക് ആദ്യ വില്പന നടത്തിയാണ് ചന്ത ഉദ്ഘാടനം ചെയ്തത്. നഗരസഭ വൈസ് ചെയർപേഴ്സൺ രാധികാ വർമ്മ അദ്ധ്യക്ഷയായി. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച നാടൻ കാർഷിക ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാകേഷ് പൈ, കൃഷി ഫീൽഡ് ഓഫീസർ കെ.പി. സോണിയ, എ.ഡി.സി അംഗങ്ങളായ ശശി വെള്ളക്കാട്ട്, കെ.കെ. സന്തോഷ്, ടോണി മണിയംകൊട്, എം.എം. മുരളി, കൃഷി അസിസ്റ്റന്റ് അനന്തൻ ഉണ്ണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |