SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

ആഭ്യന്തര മന്ത്രിയുടെ വാഹനത്തിന് വഴിമുടക്കി കണ്ടെയ്നർ ലോറി

lorry

ആലുവ: ആലുവ പാലസിലേക്ക് വന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് കുറുകെ കണ്ടെയ്നർ ലോറി നിന്നത് ട്രാഫിക്ക് പൊലീസിനെ വലച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മന്ത്രി രമേശ് ചെന്നിത്തല ബൈപ്പാസ് ഭാഗത്ത് നിന്ന് പാലസിലേക്ക് വന്നത്. ബാങ്ക് കവലയിൽ മിസ്റ്റർ ഡി.ഐ.വൈ എന്ന സ്ഥാപനത്തിലേക്ക് ഡൽഹിയിൽ നിന്ന് ചരക്കുമായി വന്ന കണ്ടെയ്നർ ലോറിയാണ് അപ്രതീക്ഷിതമായി മന്ത്രിയുടെ വാഹനത്തിന് തടസമായത്.

വലിയ കണ്ടെയ്നർ ലോറി ഇടുങ്ങിയ പാർക്കിംഗ് ഏരിയയിലേക്ക് നീക്കാൻ പിന്നിലേക്ക് എടുത്തതാണ് വിനയായത്. സ്ഥാപനത്തിന്റെ പരസ്യ ബോർഡിൽ തട്ടുന്ന അവസ്ഥയിലായി നിന്ന സമയത്താണ് ഗതാഗതകുരുക്ക് മറികടന്ന് മന്ത്രിയുടെ വാഹനമെത്തിയത്. ഓടിയെത്തിയ ട്രാഫിക്ക് പൊലീസ് എതിർവശത്ത് നിന്നുള്ള വാഹനങ്ങൾ തടഞ്ഞ ശേഷം മന്ത്രിയുടെ വാഹനങ്ങൾ വലതുവശത്ത് കൂടെ കടത്തി വിട്ടു. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയുടെ രേഖകളെല്ലാം പൊലീസ് പരിശോധനയ്ക്കായി വാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LORRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL