SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

19കാരിക്ക് നേരെ ന​ഗ്ന​താ​ ​പ്ര​ദ​ർ​ശ​നം​:​ ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​ ​പി​ടി​യിൽ

padam

കൊച്ചി: നഗരത്തിൽ പത്തൊൻപതുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശി മനീഷ് കുമാർ (39) ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

നഗരത്തിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ വഴിയാണ് യുവതി ഓട്ടോ വിളിച്ചത്. ലക്ഷ്യസ്ഥാനത്തെത്തി പണം നൽകുന്നതിനിടെ മനീഷ് കുമാർ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഓട്ടോയുമായി കടന്നുകളഞ്ഞു. തുടർന്ന് യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി.

ഓൺലൈൻ ബുക്കിംഗ് ആയതിനാൽ വാഹനത്തിന്റെ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ നഗരത്തിൽ നിന്ന് തന്നെ ഇയാളെ പിടികൂടി. ഏലൂരിൽ താത്കാലിക മേൽവിലാസം നൽകിയാണ് ഇയാൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഓട്ടോ ഓടിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ ശ്യാംകുമാർ, എസ്.ഐമാരായ ഹരികുമാർ, ഇ.എം. ഷാജി, എസ്.സി.പി.ഒമാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL