
കൊച്ചി: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം 26, 27, 28 തീയതികളിൽ തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രമൈതാനത്ത് നടക്കും. ഇന്ന് വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി അനൂപ് ജേക്കബ് വിതരണം ചെയ്യും. നാളെ രാവിലെ 9ന് പ്രതിനിധി സമ്മേളനം, വൈകിട്ട് 5ന് അനുസ്മരണ സമ്മേളനം, 28ന് രാവിലെ പഠനക്ലാസ്, വൈകിട്ട് 3.30ന് പ്രകടനം തുടർന്ന് സമാപനസമ്മേളനം എന്നിവയും നടക്കും. ജില്ലാ പ്രസിഡന്റ് കെ.കെ. സത്താർ, സെക്രട്ടറി ബിജു മാത്യു, സംസ്ഥാന സെക്രട്ടറി പി.ഇ.നാസർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |