
അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന ഇൻസുലേറ്റഡ് ലോറിയുടെ വീൽ ഊരിപ്പോയി. നിയന്ത്രണംതെറ്റിയ ലോറിയിടിച്ച് സമീപത്തെ ലോട്ടറി തട്ട് തകർന്നു.തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലോടെ ദേശീയ പാതയിൽ വളഞ്ഞ വഴി ജംഗ്ഷന് സമീപമായിരുന്നു അപകടം. എറണാകുളത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് ലോറിയുടെ പിൻഭാഗത്തെ വീലാണ് ഊരിപ്പോയത്. അമ്പലപ്പുഴ ആമയിട കുളത്തിപ്പറമ്പ് ശശിധരന്റെ ലോട്ടറി തട്ടാണ് തകർന്നത്.ശശിധരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |