SignIn
Kerala Kaumudi Online
Saturday, 24 October 2026 5.32 AM IST

അറിയിപ്പില്ലാതെ റോഡ് അടച്ചു,​​ തുറവൂരിൽ വൻ ഗതാഗതക്കുരുക്ക്

jkhjkh
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് തുറവൂർ–തൈക്കാട്ടുശ്ശേരി റോഡ് മുന്നറിയിപ്പില്ലാതെ അടച്ചപ്പോൾ

തുറവൂർ: തുറവൂർ ജംഗ്ഷനിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് തുറവൂർ–തൈക്കാട്ടുശ്ശേരി റോഡ് മുന്നറിയിപ്പില്ലാതെ അടച്ചത് നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. കുടിവെള്ള വിതരണം മുടങ്ങുമെന്ന അറിയിപ്പ് മാത്രമാണ് വാട്ടർ അതോറിട്ടി കഴിഞ്ഞ ദിവസം നൽകിയത്. എന്നാൽ,​ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനായി തിരക്കേറിയ റോഡ് പൊളിക്കുമെന്നും ഗതാഗതം തടസ്സപ്പെടുമെന്നും അറിയിച്ചിരുന്നില്ല. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വന്നതോടെ തുറവൂർ കവലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ റോഡുകൾ തടസപ്പെടുത്തുന്നതിന് സമാനമായി വാട്ടർ അതോറിട്ടിയും തിരക്കേറിയ റോഡിൽ ഗതാഗതം തടസപ്പെടുത്തിയതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മുൻകൂട്ടി അറിയിക്കുകയും ബദൽ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

വട്ടംചുറ്റി യാത്രക്കാർ

റോഡ് തടസപ്പെട്ടത് കാരണം സ്കൂളുകളിലേക്ക് പോകാനിറങ്ങിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വഴിമാറി സഞ്ചരിക്കേണ്ടിവന്നു. തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്നെത്തിയ വാഹനങ്ങൾ കിലോമീറ്ററോളം ചുറ്റി വളമംഗലം കാവിൽ റോഡിലൂടെ പോകേണ്ടിവന്നു. വടക്കുനിന്നെത്തിയ ചെറുവാഹനങ്ങൾ കുത്തിയതോട് ഭാഗത്തുനിന്ന് കിഴക്കോട്ട് തിരിച്ചുവിടേണ്ട സാഹചര്യവുമുണ്ടായി.

അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, മത്സ്യസംസ്കരണ മേഖലയിലും കൺസഷൻ മേഖലയിലും ജോലി ചെയ്യുന്നവർ തുടങ്ങിയവർ കിലോമീറ്ററുകളോളം നടന്ന് തൈക്കാട്ടുശ്ശേരിയിലെത്തേണ്ടിവന്നു. റോഡ് തടസപ്പെടുത്തുന്ന വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിൽ ബദൽ മാർഗം സ്വീകരിക്കാമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL