SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.30 AM IST

രണ്ടരവയസുകാരന്റെ മരണം; ഫോറൻസിക് ഫലം നിർണായകം

ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ ഫോറൻസിക് സയൻസ് ലാബ് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കൂ എന്ന് തൃക്കുന്നപ്പുഴ പൊലീസ് വ്യക്തമാക്കി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും, കുട്ടി കഴിഞ്ഞിരുന്ന വീട്ടിലെത്തി മഹസർ തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ അറിയിച്ചു. പാത്തോളജി, എഫ്.എസ്.എൽ പരിശോധനാ ഫലങ്ങൾ ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത കൈവരൂ.
​കുഞ്ഞിന് ജീവനില്ലെന്ന് അയൽവാസികൾ രാവിലെ ആറുമണിക്ക് തന്നെ മുന്നറിയിപ്പ് നൽകിയിട്ടും ആശുപത്രിയിലെത്തിക്കാൻ മനപ്പൂർവം വൈകിപ്പിച്ചോ എന്നും, വഴിമദ്ധ്യേ ഷാപ്പിൽ നിർത്തി മദ്യപിച്ചെന്നുമുള്ള നാട്ടുകാരുടെ ആരോപണങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും വിശദമായ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL