
തുറവൂർ: ലോക വയോജനദിനമായ ഒക്ടോബർ ഒന്നിന് ചന്തിരൂർ ഇഹ്യാ ഉൽ ഇസ്ലാം ഗവ. യു.പി. സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സ്കൂളിന് സമീപം താമസിക്കുന്ന 98 വയസ്സുകാരി റുക്കിയ ഉമ്മയെ വീട്ടിലെത്തി ആദരിച്ചു.
എസ്.എം.സി. ചെയർമാൻ ഉനൈസും ഹെഡ്മാസ്റ്റർ എസ്.ആർ. സുനിൽകുമാറും ചേർന്ന് റുക്കിയപൊന്നാട അണിയിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഴവർഗങ്ങൾ നൽകി സ്നേഹം പങ്കുവച്ചു. റുക്കിയ ഉമ്മ തന്റെ ബാല്യകാല ജീവിതത്തിലെ അനുഭവങ്ങളും പഴയകാല വിശേഷങ്ങളും കുട്ടികളുമായി പങ്കിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |