
ആലപ്പുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ചു പുന്നപ്ര മാർ ഗ്രീഗോറിയസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എൻ. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിലും കോളേജ് ക്യാമ്പസിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ടിജോ പതാലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ദിലിൻ ആൽബിൻ, സൈക്കോളജി വിഭാഗം അദ്ധ്യാപിക ഗായത്രിദേവി ജി. എന്നിവർ സംസാരിച്ചു. വോളണ്ടിയർമാരായ ക്രിസ് കോശി, ആൽഫിയ ഷമീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |