SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.30 AM IST

അവബോധന ദിനമാചരിച്ചു

med

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിന് കീഴിലുള്ള റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ അവബോധന ദിനം ആചരിച്ചു. സൈകാട്രി വിഭാഗം മേധാവി ഡോ.കെ.വിധുകുമാർ ഉദ്ഘാടനം നിർവഹിച്ചു. ശിശുരോഗവിഭാഗം മേധാവി ഡോ.സിറിൽ റൊസാരിയോ അദ്ധ്യക്ഷത വഹിച്ചു. പീഡിയാട്രിക് വിഭാഗം അസി പ്രൊഫസർ ഡോ.അനു മേരി പീറ്റർ, ഓട്ടിസം സെന്റർ മാനേജർ ലിനി ഗ്രിഗറി, ഡോ.ശ്രീലക്ഷ്മി, സൈക്കോളജിസ്റ്റ് പി.എം.അശ്വതി എന്നിവർ സംസാരിച്ചു. ആയുഷ് സർട്ടിഫൈഡ് യോഗ ട്രെയിനർ അനുശ്രീ അരുൺ യോഗ പരിശീലന ക്ലാസ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL