
ചേർത്തല: മാരാരിക്കുളം ന്യൂ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്‌പോർട്ട്സ് ക്ലബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജ്യോതിറാം അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം വിശിഷ്ടിാതിഥിയായി.വിവിധ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് കസ്തൂർബാ വാർഡ് മെമ്പർ അജികുമാർ സമ്മാനദാനം നിർവഹിച്ചു. സുരേഷ് ബാബു,സൂരജ്,ഷിദ എന്നിവർ സംസാരിച്ചു. തുടർന്ന് ശാസ്താംകോട്ട ആദി നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുംവിവിധ കലാ പരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |