SignIn
Kerala Kaumudi Online
Friday, 28 August 2026 5.00 AM IST

സ്‌കൂട്ടർ വിതരണം

ആലപ്പുഴ : ഭിന്നശേഷിക്കാർക്കായുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടുറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിസന്റ് എ മഹേന്ദ്രൻ നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് 2025​26 വാർഷിക പദ്ധതിയുടെ ഭാഗമായി 64 ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബുജാക്ഷി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു. വാഹന രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച പദ്ധതിഗുഭോക്താക്കൾക്കായാണ് ആദ്യ ഘട്ടത്തിൽ വാഹന വിതരണം നടത്തിയത്. പദ്ധതിയുടെ ഗുഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട വ്യകതികളുടെ പേരിലുള്ള വാഹന രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് അവശേഷിക്കുന്നവർക്കുള്ള വാഹനങ്ങളും കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL